video
play-sharp-fill

താമരശ്ശേരിയില്‍ ആയുധവുമായി സ്കോർപ്പിയോ ; രണ്ടുദിവസത്തിന് ശേഷം വാഹനം പൊലീസ് കസ്റ്റഡിയിൽ; ആയുധവുമായെത്തിയവരെ  പിടികൂടിയിട്ടില്ല

താമരശ്ശേരിയില്‍ ആയുധവുമായി സ്കോർപ്പിയോ ; രണ്ടുദിവസത്തിന് ശേഷം വാഹനം പൊലീസ് കസ്റ്റഡിയിൽ; ആയുധവുമായെത്തിയവരെ പിടികൂടിയിട്ടില്ല

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: താമരശ്ശേരിയില്‍ ആയുധവുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ട വാഹനം രണ്ട് ദിവസത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധവുമായെത്തിയവരെ പിടികൂടാതെ വിട്ടതില്‍ ആക്ഷേപം ശക്തമായതിനെ തുടർന്നാണ് നടപടി. വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടിയിട്ടില്ല.

ബുധനാഴ്ച രാത്രിയാണ് വടിവാളുമായി എത്തിയ രണ്ടുപേരെ മദ്യപിച്ച് അവശയായ നിലിയല്‍ പരപ്പന്‍പൊയിലില്‍ സ്കോർപിയോ വാഹനത്തില്‍ നാട്ടുകാർ കണ്ടെത്തുന്നത്. പൊലീസെത്തിയെങ്കിലും ആളുകളെയോ വാഹനത്തെയോ കസ്റ്റഡിയിലെടുത്തില്ല. മീഡിയവണ്‍ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷന് പിന്നാലെയുള്ള ക്വാർട്ടേഴ്സിന് സമീപമാണ് വാഹനം പിടികൂടി ഇട്ടിരിക്കുന്ന്. കെ എല്‍ 57 ഇ 7178 നമ്പർ വാഹനത്തിന്റെ ഉടമ പി കെ വിജയന്‍ നമ്പ്യാരെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.

വിജയന്‍ നമ്പ്യാരുടെ മകനാണ് വാഹനത്തിലുണ്ടായിരുന്ന ഒരാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പ്രവാസിയെ തട്ടികൊണ്ടുപോയതിന് സമീപത്ത് സംശായസ്പദമായ സാഹചര്യത്തില്‍ വാഹനവും ആയുധവും കണ്ടെങ്കിലും നടപടിയെടുക്കാത്തില് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന.