താലൂക്ക് ആശുപത്രിയിൽ ​ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയ മാതാവിന് പാമ്പ് കടിയേറ്റു; പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെ അണലിയുടെ കടിയാണേറ്റത്; ആരോഗ്യനില തൃപ്തികരം

Spread the love

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ ​ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയ മാതാവിന് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. പേ വാർഡിൽ ആണ് സംഭവം.

ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.