തല്ലിക്കൊന്നിട്ട് സിലിയ്ക്ക് അന്ത്യ ചുംബനം നൽകിയത് ഷാജുവും ജോളിയും ഒരുമിച്ച്

തല്ലിക്കൊന്നിട്ട് സിലിയ്ക്ക് അന്ത്യ ചുംബനം നൽകിയത് ഷാജുവും ജോളിയും ഒരുമിച്ച്

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതിയായ ജോളി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചേക്കുമെന്ന് ഭർത്താവ് ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും ജോളിയെ വിവാഹം ചെയ്യാൻ സിലിയുടെ സഹോദരൻ പ്രേരിപ്പിച്ചിരുന്നതായും ഷാജു പറഞ്ഞു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയതായും ഷാജു വ്യക്തമാക്കി. എന്നാൽ, ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ ആ അന്ത്യചുംബനഫോട്ടോയെന്നും ഷാജു പറഞ്ഞു.

ജോളി ഗർഭഛിദ്രം നടത്തിയതായി അറിവില്ലെന്നും ഗൈനക് സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ടെന്നും ഷാജു വ്യക്തമാക്കി. താൻ കുറ്റം സമ്മതിച്ചുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും ജോളിയുടെ കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും ഷാജു പറഞ്ഞു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്ബത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വിട്ടയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ട്. നിലവിൽ അറസ്റ്റിലായ ജോളിയുടെ മൊഴി പൂർണമായും രേഖപ്പെടുത്തി. ഷാജു എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമൺ വ്യക്തമാക്കി.