സിസാ തോമസും ശിവപ്രസാദും താൽക്കാലിക വിസിമാർ; രാജ്ഭവൻ വിജ്‌ഞാപനം ഇറക്കി

Spread the love

തിരുവനന്തപുരം: സിസാ തോമസും ശിവപ്രസാദും താൽക്കാലിക വിസിമാർ; രാജ്ഭവൻ വിജ്‌ഞാപനം ഇറക്കി

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി.സിയായും ഡോ. കെ. ശിവപ്രസാദിനെ

സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിയായും നിയമിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. രണ്ടുപേരും ഇന്ന് ചുമതലയേൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവർണർക്കു വിജ്‌ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സർവകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താൽക്കാലിക വിസിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവൻ പുതിയ വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.