video
play-sharp-fill

തളിയിൽകോട്ടയിൽ അർദ്ധരാത്രി വീടുകൾക്ക് നേരെ ചാത്തനേറ്; രാത്രിയുടെ ഇരുട്ടിൽ വീടുകളുടെ ജനാലകളും ഓടും എറിഞ്ഞുടയ്ക്കും; നാട്ടുകാരുടെ പരാതിയിൽ നാട്ടിൽ കാവൽ നിന്ന് പൊലീസും മടുത്തു; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച കേസിൽ കുടുങ്ങിയ മനുഷ്യച്ചാത്തന്റെ പ്രതികാര ഏറെന്നും സംശയം

തളിയിൽകോട്ടയിൽ അർദ്ധരാത്രി വീടുകൾക്ക് നേരെ ചാത്തനേറ്; രാത്രിയുടെ ഇരുട്ടിൽ വീടുകളുടെ ജനാലകളും ഓടും എറിഞ്ഞുടയ്ക്കും; നാട്ടുകാരുടെ പരാതിയിൽ നാട്ടിൽ കാവൽ നിന്ന് പൊലീസും മടുത്തു; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച കേസിൽ കുടുങ്ങിയ മനുഷ്യച്ചാത്തന്റെ പ്രതികാര ഏറെന്നും സംശയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ” രാത്രി ഏകദേശം ഒരു മണി ആയിക്കാണും. ചില്ല് പൊട്ടുന്ന ശബ്ദം കേട്ടാണ് ഓടിച്ചെന്ന് മുൻവശത്തെ വാതിൽ തുറന്നത്. ലൈറ്റിട്ടപ്പോൾ സിറ്റ്ഔട്ടിലെ ജനൽച്ചില്ല് പൊട്ടിക്കിടക്കുന്നതാണ് കേട്ടത്. എല്ലാവരും പുറത്തേക്ക് ഇറങ്ങിവന്നപ്പോൾ അടുക്കള വശത്തെ ജനൽച്ചില്ല പൊട്ടുന്ന ശബ്ദം കേട്ടു. പെങ്ങൾ ഉൾപ്പെടെ എല്ലാവരും നല്ല ഭീതിയിലാണ്. അമ്മൂമ്മയാണ് തറപ്പിച്ചു പറയുന്നു, ഇത് ചാത്തനേറ് തന്നെ..!”

തളിയിൽകോട്ട സ്വദേശിയായ അശ്വിന് ഉണ്ടായ സമാന അനുഭവം നാട്ടുകാരിൽ പലർക്കും ഉണ്ട്. നാല് ദിവസത്തോളമായി തളിയിൽ കോട്ടയിലും പ്രദേശത്തും ”ചാത്തനേറ്” രൂക്ഷമാണ്. നിരവധി വീടുകൾക്ക് ഇതിനോടകം കേടുപാടുകൾ സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് പല വീടുകളിൽ നിന്നും നിലവിളി ഉയരുന്നത്, ഇത് കേട്ട് സമീപവാസികൾ ഓടിച്ചെല്ലുമെങ്കിലും പൊട്ടിയ ജനൽച്ചില്ലും ഓട് കഷണങ്ങളും മാത്രമാണ് കാണാൻ സാധിക്കുക. നാട്ടുകാർ കൂട്ടമായി തിരച്ചിലിന് ഇറങ്ങിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്.

പ്രദേശത്തുള്ള പ്രായമായ ആളുകൾ ഇത് ചാത്തനേറാണെന്ന് പറയുമ്പോഴും നാട്ടുകാരിൽ ചിലർക്ക് ഒരു പഴയ ഞരമ്പ് രോഗിയെയാണ് സംശയം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചിരുന്ന ഒരു യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് വിട്ടിരുന്നു.

വീടുകളിൽ നിന്നും നിരന്തരമായി സ്ത്രീകളുടെ അടിവസത്രങ്ങൾ മാത്രം മോഷണം പോയിരുന്നു. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിൽ ചില സ്ത്രീകൾ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന പ്രദേശവാസിയായ ഗുണ്ടാ ബന്ധങ്ങളുള്ള യുവാവിനെ കണ്ടെത്തിയിരുന്നു.

തൊണ്ടി സഹിതം നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സ്ഥിരം ശല്യക്കാരനെ നാട്ടുകാരും പൊലീസും നന്നായി കൈകാര്യം ചെയ്ത ശേഷം കേസും എടുത്താണ് വിട്ടയച്ചത്. പൊലീസ് അന്ന് എടുത്ത കേസിൽ കഴിഞ്ഞ ദിവസം ഇയാൾക്ക് കോടതി പിഴ ചുമത്തിയിരുന്നു.

പിഴയടച്ച ശേഷം മടങ്ങിയെത്തിയ ഇയാൾ പ്രതികാര ദാഹിയായ ചാത്തനായി മാറിയെന്നാണ് നാട്ടുകാരിൽ ചിലരുടെ സംശയം. ഇതോടെ ഏതായാലും ചാത്തന്റെ സ്ഥിരം ഏറിൽ വലഞ്ഞ് കുഴഞ്ഞ് പുലിവാൽ പിടിച്ചിരിക്കുകയാണ് നാട്ടുകാരും പൊലീസും.