
കണ്ണൂർ: തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.
40 വ്യാപാര സ്ഥാപനങ്ങള്‍ പ്രവർത്തിച്ചിരുന്ന 101 കടമുറികള്‍ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറില്‍ നിന്നല്ല തീ പടർന്നതെന്ന് കെഎസ്‌ഇബി അധികൃതർ വ്യക്തമാക്കി. ജില്ലക്കകത്തും പുറത്തുനിന്നും എത്തിയ 15 ഫയർഫോഴ്സ് യൂണിറ്റുകളുടെ മൂന്നര മണിക്കൂർ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടുത്തത്തിന്റെ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മറ്റിടങ്ങളിലേതിന് സമാനമായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എംഎല്‍എ എം.വി. ഗോവിന്ദൻ അറിയിച്ചു.