video
play-sharp-fill
അനാശാസ്യത്തിന്‌ വേണ്ടി വാടകക്കെടുത്തത് നഗരസഭാ ക്വാര്‍ട്ടേഴ്സ്; എല്‍ഡി ക്ലര്‍ക്കിനെയും ജീവനക്കാരിയെയും കയ്യോടെ പിടികൂടി നാട്ടുകാര്‍; വ്യാപക പരാതി ഉയര്‍ന്നിട്ടും നഗരസഭാ ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യം നടത്തിയ ക്ലര്‍ക്കിനെതിരെ നടപടിയില്ല; തുണയാകുന്നത് രാഷ്ട്രീയ ബന്ധങ്ങള്‍

അനാശാസ്യത്തിന്‌ വേണ്ടി വാടകക്കെടുത്തത് നഗരസഭാ ക്വാര്‍ട്ടേഴ്സ്; എല്‍ഡി ക്ലര്‍ക്കിനെയും ജീവനക്കാരിയെയും കയ്യോടെ പിടികൂടി നാട്ടുകാര്‍; വ്യാപക പരാതി ഉയര്‍ന്നിട്ടും നഗരസഭാ ക്വാര്‍ട്ടേഴ്സില്‍ അനാശാസ്യം നടത്തിയ ക്ലര്‍ക്കിനെതിരെ നടപടിയില്ല; തുണയാകുന്നത് രാഷ്ട്രീയ ബന്ധങ്ങള്‍

സ്വന്തം ലേഖകന്‍

കണ്ണുര്‍: അനാശാസ്യത്തിന് വേണ്ടി നഗരസഭാ ക്വാര്‍ട്ടേഴ്സ് വാടകയ്‌ക്കെടുത്ത് ജീവനക്കാരിയായ യുവതിയുമായി അനാശാസ്യത്തിലേര്‍പ്പെട്ട തളിപ്പറമ്പ് നഗരസഭയിലെ എല്‍.ഡി ക്ലര്‍ക്കിനെ നഗരസഭാ അധികൃതര്‍ സംരക്ഷിക്കുന്നതായി പരാതി.

മൂന്നാഴ്ച്ച മുന്‍പാണ് സംഭവം. രാത്രി ഒന്‍പതു മണിയോടെ സ്വന്തം കാറില്‍ തൃച്ചംബരം പട്ടം പാറയിലെ നഗരസഭാ ക്വാര്‍ട്ടേഴ്സിലെത്തി കണ്ണൂരിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുമായെത്തി അനാശാസ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇരുവരെയും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരന്റെ അനാശാസ്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതിനല്‍കിയെങ്കിലും യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ ഭാരവാഹിയായ ജിവനക്കാരനെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിപകഷ പാര്‍ട്ടിയുടെ ആരോപണം.

നേരത്തെ കോടതി റോഡിലെ ഒരു കടയുടമയോട് ലൈസന്‍സ് സംബന്ധമായ വിഷയത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കൈക്കൂലി വാങ്ങിയതിനും ഇയാളുടെ പേരില്‍ നഗരസഭാ സെക്രട്ടറിക്ക് കടയുടമ പരാതി നല്‍കിയിരുന്നു.

അനാശാസ്യ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിനായി ആരോപണ വിധേയന്‍ ക്വാര്‍ട്ടേഴ്സ് വാടകയ്ക്കെടുക്കുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇയാളെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒഴിപ്പിച്ചെങ്കിലും സംഭവത്തില്‍ നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ വ്യാപക പരാതിയുണ്ടായിട്ടും ജീവനക്കാരനെ നഗരസഭാധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

 

 

Tags :