രാവിലെ പിൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നു, വീട്ടുകാർ ആദ്യം ഓടിയത് മുറിയിലേക്ക്; മേശപ്പുറത്ത് വച്ചിരുന്ന പണം നഷ്ടപ്പെട്ടു; പുതിയങ്ങാടിയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ 22 കാരൻ പിടിയിൽ

Spread the love

തൃശൂർ: തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിലുള്ള വീട്ടിൽ നിന്ന് 10000 രൂപയും 3000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തളിക്കുളം സി എസ് എം സ്കുളിനടുത്ത് മണക്കാട്ടുപടി വീട്ടിൽ സുഹൈൽ എന്നറിയപ്പെടുന്ന സിജിൽ രാജ് (22) നെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷിനെ റൗഡി ലിസ്റ്റിലുള്ളതും നിരവധി മോഷണ കേസിലെ പ്രതിയുമാണ് ഇയാൾ.

 

മോഷണ സമയത്ത് വയോധികരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഉറക്കത്തിലായതിനാൽ മോഷണ വിവരം അറിഞ്ഞിരുന്നില്ല. നേരം വെളുത്തപ്പോൾ പുറക് വശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ് റൂമിലെ മേശപ്പുറത്ത് വച്ചിരുന്ന പതിനായിരം രൂപയും, മൂവായിരം രൂപയുള്ള വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് വലപ്പാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.

സജിൽ രാജ് മതിലകം, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, പുതുക്കാട്, വലപ്പാട്, ചാവക്കാട്, പാലക്കാട് കൊല്ലംകോട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മേഷണക്കേസിലും, രണ്ട് പോക്സോ കേസിലും, ഒരു വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലും, തട്ടിപ്പു കേസിലും, രണ്ട് അടിപിടികേസിലും അടക്കം പതിമൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group