താലിബാന്‍ ഭരണത്തെ അംഗീകരിച്ച് ചൈന; സൗഹൃദത്തിന് താല്പര്യമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ്; കൂട്ടപ്പാലായത്തിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; രാജ്യം വിട്ട പ്രസിഡ്ന്റ് അഷ്‌റഫ് ഗനി അമേരിക്കയില്‍ അഭയം തേടി; അഫ്ഗാന്റെ ഭാവി പ്രവചനാതീതം

Spread the love

സ്വന്തം ലേഖകന്‍

കാബൂള്‍: താലിബാനുമായി സൗഹൃദത്തിനു തയ്യാറാണെന്നും താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്നതായും ചൈന. ഇതോടെ താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാവുകയാണ് ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

തങ്ങളുടെ വിധി തിരഞ്ഞെടുക്കുവാനുള്ള അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെ ചൈന അംഗീകരിക്കുന്നുവെന്നും പുതിയ ഭരണനേതാക്കന്മാരുമായി സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഹുവാ ചുന്യാങ്ങ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാന്‍ ജനം തടിച്ചുകൂടിയ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. അതിശക്തമായ വെടിവയ്പ്പില്‍ അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നുളള അവസാന യാത്രാവിമാനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് പ്രശ്നമുണ്ടായതെന്നാണ് വിവരം.

എന്നാല്‍ വെടിവയ്പ്പിലാണോ തിരക്കിലാണോ അഞ്ചുപേര്‍ മരിച്ചതെന്ന് അറിയില്ലെന്ന് ദൃക്സാക്ഷികള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചു. വിമാനത്താവളത്തില്‍ പൊതുജനങ്ങള്‍ക്കുളള ഭാഗം അടച്ച് അവിടെ സുരക്ഷ സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. കാബൂളില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇന്നുച്ചയ്ക്ക് പുറപ്പെടാനിരുന്ന ഡല്‍ഹി-കാബൂള്‍-ഡല്‍ഹി വിമാനം റദ്ദാക്കി.

അതേസമയം രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനിക്കെതിരെ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം പുകയുകയാണ്. തങ്ങളെ ദുരിതാവസ്ഥയിലേക്ക് തള്ളിയിട്ടിട്ട് പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന പൊതുവികാരമാണ് അഫ്ഗാനിസ്ഥാനില്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട ഗനി അമേരിക്കയില്‍ അഭയം തേടിയേക്കും.