കോട്ടയം തലയോലപ്പറമ്പിൽ നാലുകെട്ടിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്; ഷോർട് സർക്കീറ്റ് എന്ന് പ്രാഥമിക നിഗമനം

Spread the love

കോട്ടയം (തലയോലപ്പറമ്പ്): മറവൻതുരുത്തിൽ പൈതൃക സ്വത്തായ കുഴിക്കേടത്ത് തറവാട് അഗ്നിക്ക് ഇരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇലക്ട്രിക് ഷോർട് സർക്കീറ്റ് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവ സ്ഥലത്തുനിന്നും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ.

video
play-sharp-fill

ഇന്നലെ രാവിലെ സയന്റിഫിക് അധികൃതർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. സയന്റിഫിക് ഓഫിസർ ലിമിയ ജോസഫ്, തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. കൂടാതെ വിശദമായ പരിശോധന നടത്തുന്നതിന് ഇലക്ട്രിക് ഇൻസ്പെക്ടർക്ക് കത്തു നൽകിയിട്ടുണ്ട്.

മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷിന്റെ 4കെട്ട് വീട് തിങ്കളാഴ്ച രാത്രിയാണ് കത്തിയമർന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group