
തലയോലപറമ്പ്: തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക സാംസ്കാരിക നാട്ടറിവ് പ്രദർശനം ശ്രദ്ധേയമായി.
മലയാളിയുടെ കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട പോയകാലത്തെ കാർഷിക ഉപകരണങ്ങളായ കലപ്പ, പാളത്തൊപ്പി,കുട്ട, പറ , ഭരണി,പണപ്പെട്ടികൾ, പെട്ടി, റാന്തൽ, ചിരവ , കിണ്ടി തുടങ്ങി ഗതകാല സ്മരണകളുണർത്തുന്ന ഉപകരണങ്ങൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന വിദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യമേള മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തി. വിദ്യാർഥികൾ ഒരുക്കിയ നാടൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് വിൽപനയും നടത്തി കച്ചവടത്തിൻ്റെ രസതന്ത്രവും കുട്ടികൾ പഠിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് അംഗം മിനി ബെന്നിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺഅമ്പിളി മായാത്മജൻ, പ്രീതി ഉണ്ണികൃഷ്ണൻ, ഡോ. തോംസൺഡേമിസ്, ഡോ. പ്രീതൻ, ഹെഡ്മിസ്ട്രസ് സി.മായാദേവി, കെ.കെ. വഹീദ തുടങ്ങിയവർ സംബന്ധിച്ചു.



