
തലയോലപറമ്പ്:എസ്എൻഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയൻ്റെ ആഭിമുഖ്യത്തിൽ വടകരയിൽ രണ്ടു ദിവസമായി നടന്നുവന്ന ശ്രീനാരായണ ധർമവിചാര യജ്ഞം സമാപിച്ചു.
സമാപന സമ്മേളനത്തിൽ പ്രബോധ തീർത്ഥസ്വാമികൾ ഭദ്രദീപ പ്രകാശനം നടത്തി.യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനം
എസ്എൻഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയൻ പ്രസിഡൻ്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ധർമം പ്രചരിപ്പിക്കുന്നവരെല്ലാം ഒരുമിച്ചുപോകണമെന്നുംകുടുംബങ്ങളുടേയും നാടിൻ്റേയും ശ്രേയസിനും ആത്മീയഉണർവിനുമായി ശ്രീനാരായണ ധർമ വിചാര യജ്ഞം വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇ.ഡി.പ്രകാശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികളെയും യജ്ഞ പ്രവർത്തകരെയും ആദരിച്ചു.
യൂണിയൻ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ ,
കൗൺസിലർ യു.എസ്. പ്രസന്നൻ ,യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് ഗൗതം സുരേഷ് ബാബു , വനിതാ സംഘം പ്രസിഡൻ്റ് ധന്യാപുരുഷമൻ,അഭിലാഷ് രാമൻകുട്ടി, ഷിബു മലയിൽ എന്നിവർ പ്രസംഗിച്ചു.



