മോഹൻ ഡി. ബാബു രചിച്ച ‘ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം’ എന്ന പുസ്തകത്തെ പറ്റി ചർച്ച ശനിയാഴ്ച തലയോലപറമ്പിൽ:സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എൻ. അജയകുമാർ ചർച്ച ഉത്ഘാടനം ചെയ്യും

Spread the love

തലയോലപ്പറമ്പ്: സാംസ്കാരിക പ്രവർത്തകനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ മോഹൻ ഡി. ബാബു എഴുതി തിരുവനന്തപുരം സത് ഭാവന ട്രസ്റ്റ്

video
play-sharp-fill

പ്രസിദ്ധികരിച്ച ” ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം ” എന്ന പുസ്തകത്തെ ക്കുറിച്ച് നാളെ വൈകിട്ട് 4 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് മുൻ വശം ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ

നേതൃത്വ ത്തിൽ ചർച്ച സംഘടിപ്പിക്കും.
വൈക്കം അർബൻ ബാങ്ക് വൈസ് ചെയർമാനും എം.ജി. സർവ്വകലശാല മുൻ യൂണിയൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർമാനുമായ ബി. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എൻ. അജയകുമാർ ചർച്ച ഉത്ഘാടനം ചെയ്യും. ബഷീർ അമ്മ

മലയാളം കോർഡിനേറ്റർ ഡോ. എസ്. പ്രീതൻ പുസ്തക പരിചയം. നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും ബഷീർ ആരാധകരും ചർച്ചകളിൽ പങ്കെടുക്കും.