
തലയോലപ്പറമ്പ്: കാൽനൂറ്റാണ്ടിന് ശേഷം കൃഷിയിറക്കിയ വടയാറിലെ കർഷകർക്ക് വൈദ്യുതി മുടക്കം വെല്ലുവിളിയായി. കൃഷി നശിക്കുമോ എന്ന ദിതിയിലാണ് കർഷകർ.
വൈദ്യുതിമുടക്കം മൂലം 125 ഏക്കറിലെ നെൽകൃഷി നാശത്തിന്‍റെ വക്കില്‍. വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിലെ വർഷ കൃഷിയാണ് വെള്ളത്തില്‍ മുങ്ങിയത്.
വിത കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോള്‍ മഴ ശക്തമായി. പാടശേഖരത്തില്‍ വെള്ളം നിറഞ്ഞതോടെ കിളിർത്ത നെല്‍വിത്തുകള്‍ ചീഞ്ഞ് നശിക്കുന്ന സ്ഥിതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതിമുടക്കം പതിവായതോടെ പമ്പിംഗ് നടക്കുന്നില്ല. 27വർഷമായി മുടങ്ങിക്കിടന്ന വർഷകൃഷി ഇക്കുറിയാണ് പുനരാരംഭിച്ചത്. 80 കർഷകരാണ്
കൃഷിയിറക്കിയത്. വൈദ്യുതിവിതരണം കാര്യക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.