കർഷകർ ഏറെ നാളായി കാത്തിരുന്ന ഉമയെത്തി: തലയോലപറമ്പ് കൃഷിഭവനിലുണ്ട്: കോലത്താർ പാടശേഖരത്തിലെ 90 ഏക്കറിലെ പുഞ്ചകൃഷിക്കായി വിത്ത് വിതരണം തുടങ്ങി.

Spread the love

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവന്‍റെ പരിധിയില്‍ വരുന്ന കോലത്താർ പാടശേഖരത്തിലെ 90 ഏക്കറിലെ പുഞ്ചകൃഷിക്കായി വിത്തുവിതരണം തുടങ്ങി.

video
play-sharp-fill

പഞ്ചായത്ത് കൃഷി ഭവനില്‍നിന്ന് സൗജന്യമായി ലഭിച്ച ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്തിന്‍റെ വിതരണം മുതിർന്ന കർഷകനായ വി.കെ. ശശിധരൻ വാളവേലില്‍ നിർവഹിച്ചു.

കോരിക്കല്‍ ജവഹർ സെന്‍റർ ഹാളില്‍ നടന്ന യോഗത്തില്‍ പാടശേഖര സമിതി പ്രസിഡന്‍റ് സാബുജോർജ് മംഗലത്ത് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരും പാടശേഖര സമിതി ഭാരവാഹികളുമായ സി.ഡി. ദിനേശ് തയ്യില്‍, രാജു പി. വാര്യത്ത്, ഡി. കുമാരികരുണാകരൻ, കെ.എസ്. പുഷ്പരാജൻ കണ്ടത്തില്‍, സി.വി.

വിനോദ്, കെ.എസ്. ബിജുകോരിക്കല്‍, മനോഹരൻ ഇടയങ്കയില്‍, ആകാശ് രവീന്ദ്രൻ, പി.കെ. പ്രകാശൻ, കുമാരി നടേശൻ, മധു ബ്ലായില്‍ എന്നിവർ പങ്കെടുത്തു