തലയോലപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കെ ഒമ്നിവാനിന് തീപിടിച്ചു; തീയും പുകയും കണ്ട് ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം; വാൻ പൂര്‍ണമായും കത്തിനശിച്ചു

Spread the love

തലയോലപ്പറമ്പ്: കാറ്ററിംഗ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്‍റെ ഒമ്നി വാന്‍ ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു.

തീയും പുകയും കണ്ട് ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
തലയോലപ്പറമ്പ് ചന്തപ്പാലം – അടിയം റോഡിലായിരുന്നു സംഭവം.

അടിയം മഹാദേവ കാറ്ററിംഗ് എന്ന സ്ഥാപനത്തിന്‍റെ ഒമ്നി വാനാണ് പൂര്‍ണമായി കത്തിനശിച്ചത്. കടുത്തുരുത്തിയില്‍ നിന്നു സ്റ്റേഷന്‍ ഓഫീസര്‍ കെ. കലേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റെത്തി അരമണിക്കൂര്‍ക്കൊണ്ടാണ് ആളിപ്പടര്‍ന്ന തീകെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ ഉയരുന്നതു കണ്ട് വാൻ നിറുത്തി പുറത്തിറങ്ങുന്നതിനിടെ കാലിനു പരിക്കേറ്റ വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പൂര്‍ണമായി കെടുത്തിയതിനുശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.