കുരുക്ക് രൂക്ഷം, വലഞ്ഞ് ജനം: തലയോലപ്പറമ്പ് സെൻട്രല്‍ ജംഗ്ഷനില്‍ ഹോം ഗാര്‍ഡിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തം

Spread the love

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ബസ് സ്റ്റാൻഡിൽ ബസുകളുടെ സമയക്രമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഹോം ഗാർഡുകളുടെ സേവനം വീണ്ടും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

രണ്ട് വർഷങ്ങൾക്ക് മുമ്പുവരെ ബസ് സ്റ്റാൻഡിന് മുന്നിലെ ഗതാഗത നിയന്ത്രണത്തിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഹോം ഗാർഡുകളുടെ സേവനം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

സ്റ്റാൻഡിനു പുറമേ തലയോലപ്പറമ്പ് മാർക്കറ്റിലേക്കു വാഹനങ്ങള്‍ കടക്കുന്ന ഭാഗത്തെ ഗതാഗതം നിയന്ത്രിക്കാനും മുൻപ് ഹോംഗാർഡുണ്ടായിരുന്നു. വണ്‍ വേ സംവിധാനം നടപ്പാക്കിയ മാർക്കറ്റിനുള്ളിലും സ്കൂള്‍ ദിനങ്ങളില്‍ എജെ ജോണ്‍ സ്കൂളിനു മുൻവശത്തും മാത്രമാണ് ഇപ്പോള്‍ ഹോം ഗാർഡിന്‍റെ സേവനമുള്ളത്. ഹോം ഗാർഡ് ഇല്ലാതായതോടെ ബസ് സ്റ്റാൻഡിലും സെൻട്രല്‍ ജംഗ്ഷനിലും ഗതാഗതക്കുരുക്കും കലഹങ്ങളും പതിവ് സംഭവമായിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഹോം ഗാർഡിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group