തലയോലപ്പറമ്പ് ആപ്പാഞ്ചിറ പെട്രോൾ പമ്പിനു സമീപം റോഡിൽ വീണു ചിതറി കിടന്ന ഗ്ലാസ് ചീളുകൾ ഫയർഫോഴ്സ് അധികൃതർ വൃത്തിയാക്കി

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: ആപ്പാഞ്ചിറ പെട്രോൾ പമ്പിനു സമീപം റോഡിൽ വീണു ചിതറി കിടന്ന ഗ്ലാസ് ചീളുകൾ ഫയർഫോഴ്സ് അധികൃതർ മാറ്റി വൃത്തിയാക്കി.

ഇന്നലെ രാത്രിയാണ് വാഹനത്തിൽ നിന്നും വീണ കൂറ്റൻ ചില്ല് റോഡിൽ ചിതറിയത്. ഇതോടെ വാഹന ഗതാഗതം അപകട ഭീതിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് എത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ മഹേഷ് ചന്ദ്രൻ നിഖിൽ കെ ബാലൻ ഗണേഷ് കുമാർ എന്നിവർ സമയോചിതമായി ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു.