
വൈക്കം തലയോലപ്പറമ്പിൽ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിൽ മോഷണം; ഫോറൻസിക് പരിശോധനയില്‍ മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം കണ്ടെത്തി; ലഭിച്ചത് രണ്ട് പേരുടെ വിരലടയാളങ്ങൾ
തലയോലപ്പറമ്പ്: വയോധികരായ ദമ്പതികള്‍ താമസിക്കുന്ന വീടിന്‍റെ മുൻവശത്തെ വാതില്‍ കുത്തിത്തുറന്നു മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്ന സംഭവത്തില്‍ മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം കണ്ടെത്തി.
രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയില്‍ ലഭിച്ചത്. പുത്തൻപുരയ്ക്കല്‍ പി.വി. സെബാസ്റ്റ്യന്‍റെ വീട്ടിലായിരുന്നു മോഷണം നടന്നത്.
ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം. പ്രഫഷണല്‍ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. ലഭിച്ച വിരലടയാളങ്ങള്‍ മുൻപ് സമാന രീതിയില്‍ മോഷണം നടത്തിയവരുടേതാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് തലയോലപ്പറമ്പ് പള്ളിയില്‍ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിരുന്നു.