
വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
സ്വന്തം ലേഖിക
തലയോലപ്പറമ്പ്: സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു.
വൈക്കം വടക്കേനട തുണ്ടുതറയില്‍ രാമചന്ദ്രന്റ മകന് കെ.ആര്. ബിജു(52) വാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.45 ന് തലയോലപ്പറന്പ് കാര്‍ണിവല്‍ സിനിമ തീയറ്ററിനു സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തുനിന്നും മുണ്ടക്കയത്തേക്കു പോകുകയായിരുന്ന ഗുരുദേവ് ബസ് തലപ്പാറയില്‍ ആളെ ഇറക്കിയ ശേഷം വൈക്കത്തേക്ക് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു.
പരിക്കേറ്റ ബിജുവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. മാതാവ്: മാലതി. ഭാര്യ: വിനിത, മക്കള്‍: കാശിനാഥ്, കൗശിക്.