തലയോലപ്പറമ്പിൽ അർധരാത്രി വാഹനാപകടം: നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Spread the love

തലയോലപ്പറമ്പ്: തലയോലപ്പാമ്പ് വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകത്തിൽ കാറിൻ്റെ മുൻവശം ഉൾപ്പടെ പൂർണ്ണമായി

തകർന്നെങ്കിലും കാർ യാത്രികൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ്-കടുത്തുരുത്തി റോഡിൽ സിലോൺ

കവലയ്ക്ക് സമീപം കുറിച്ചി വളവിലാണ് അപകടം. തലയോലപ്പറമ്പ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ആദിത്യപുരം സ്വദേശി അലൻ ജോസഫ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിച്ചിരുന്ന കാറാണ് വളവിൽ വച്ച് നിയന്ത്രണം തെറ്റി മറിഞ്ഞത്. തലയോലപ്പറമ്പ്

പോലീസ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കാർ പിന്നീട് ഉയർത്തി മാറ്റി.