video
play-sharp-fill

തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു ; അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു ; അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് – കാഞ്ഞിരമറ്റം – എറണാകുളം റോഡിലെ നീർപ്പാറയ്ക്കും തലപ്പാറയ്ക്കുമിടയിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു.വീതികുറഞ്ഞ റോഡിലെ വളവില്‍ ലോറി, കാർ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങള്‍ പതിവായി അപകടപ്പെടുകയാണ്. ഈ റോഡിലെ വീതി കുറഞ്ഞ ജംഗ്ഷനുകളിലും വളവുകളിലും ഉണ്ടായ അപകടങ്ങളില്‍ ഇതിനകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

വടകര, വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം, വെട്ടിക്കാട്ടുമുക്ക് ജംഗ്ഷൻ, വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തെ രണ്ടു വളവുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 ഓടെ വെട്ടിക്കാട്ടുമുക്കിനു സമീപത്തെ വളവില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച യുവാവ് മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. അന്നുതന്നെ ഡിബി കോളജിന്‍റെ സമീപത്തെ വളവുകളില്‍ മറ്റ് രണ്ട് വാഹനാപകടം കൂടി ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുൻപാണ്. വാഹനത്തിരക്കേറിയ ഈ റൂട്ടില്‍ വാഹനാപകടം നിത്യസംഭവമായതോടെ റോഡിന്‍റെ വീതികൂട്ടി വളവുകള്‍ നിവർത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

റോഡിന്‍റെ വീതി വർധിപ്പിച്ച്‌ ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.