തലയോലപ്പറമ്പ് പള്ളിക്കവലയിലെ എടിഎമ്മിൽ തീപിടുത്തം ; തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുണ്ടായ ഷോട്ട് സർക്യൂട്ട്

Spread the love

കോട്ടയം : തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ് ബി ഐയുടെ എടിഎമ്മിൽ തീപിടുത്തം. ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

എ ടി എമ്മിനുള്ളിലെ എ.സി യിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

എസ് ബി ഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്.എന്നാൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ. സിയും, സീലിങ്ങും, ചില്ലും ഉൾപ്പെടെ തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി.കടുത്തുരുത്തി, വൈക്കം തുടങ്ങിയിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

 

എടിഎമ്മിൽ നിന്നും വലിയ രീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി.

 

വാഹന ഗതാഗതവും നേരിയ തോതിൽ തടസ്സപ്പെട്ടു.