video
play-sharp-fill

തലയോലപറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് മൈൽ കുറ്റിയിൽ ഇടിച്ച് അപകടം ; കടുത്തുരുത്തി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തലയോലപറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് മൈൽ കുറ്റിയിൽ ഇടിച്ച് അപകടം ; കടുത്തുരുത്തി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് മൈൽ കുറ്റിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് യുവാവിനെ ദാരുണാന്ത്യം. കടുത്തുരുത്തി വാലാച്ചിറ പത്തുപറയിൽ ബൈജു, സിനി ദമ്പതികളുടെ മകൻ ആൽബി ബൈജു (21) വാണ് മരിച്ചത്.

വടയാർകോരിക്കൽ നാദംജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കോരിക്കൽ ഭാഗത്തുള്ള സുഹൃത്തിൻ്റെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

റോഡിലെ വളവിനുസമീപത്തായി നിന്നിരുന്ന മൈൽ കുറ്റിയിൽ ഇടിച്ച ശേഷം ബൈക്ക് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആൽബി അപകടസ്ഥലത്ത് ഏറെ നേരം കിടന്നു. തുടർന്ന് കൂട്ടുകാരും മറ്റും അന്വേഷിച്ച് എത്തിയപ്പോഴാണ് പരിക്കേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻവൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. തൃപ്പൂണിത്തറയിൽ ഓട്ടോമൊബൈൽ മെക്കാനിക്ക് കോഴ്സിൽ പരിശീലന വിദ്യാർഥിയായിരുന്നു മരിച്ച ആൽബി. സഹോദരി – ആത്മ.