
നമ്മുടെ സമൂഹത്തിൽ പൂർണ്ണമായ സമാധാനം കൈവരുന്നതിന് വിഘാതമായി പലതരം അശാന്തികളും അപ്പോഴപ്പോഴായി പൊന്തിവരുന്നു. ഇത് നമ്മുടെ സമൂഹത്തിൽ വ്യാപകമായ തോതിൽ വ്യക്തിപരമായും ചെറിയ ഗ്രൂപ്പുകളായും അല്ലെങ്കിൽ കൂടുതൽ അംഗങ്ങൾ ഉള്ള സമൂഹമായും ആയാണ് പ്രത്യക്ഷ്യപ്പെട്ട് വരുന്നത്.
വൈദ്യ ശാസ്ത്രപരമായും സാമൂഹ്യശാസ്ത്ര പരമായും സർക്കാർ സംവിധാനങ്ങളായും അതായത് ലോ ആൻഡ് ഓർഡർ, ജുഡീഷ്യറി,എക്സിക്യൂട്ടീവ്,ലെജിസ്ലേച്ചർ,ഇതൊക്കെ മുഖാന്തരം ഇവ യഥാവിധി പരിപാലിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
തലയാഴം ആരാധനാലയം ആശുപത്രിയിൽ ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു സൈക്യാട്രിക് ക്യാമ്പ്. സൈക്യാട്രിസ്റ്റ് ഡോ.എൻ.എൻ.സുധാകരൻ, എം ഐ പി എസ് മേൽനോട്ടം വഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആബാലവൃദ്ധം ജനങ്ങളും സൈക്യാട്രിസ്റ്റിന്റെ ദൃഷ്ടിപഥത്തിൽ വരുന്നു.വലിയ വലിയ പ്രശ്നങ്ങൾ ആയിട്ട് ഒന്നും അല്ല ഇത്. നിസ്സാരമായ പുൽനാമ്പുപോലെ ചെറിയ കാര്യങ്ങളും വരാം. ഈ വക കാര്യങ്ങൾ പങ്കുവയ്ക്കുവാനും ആലോചിക്കുവാനും പരിഹാര നിർദ്ദേശങ്ങൾ നേടുവാനും സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത് ആധുനിക കാലത്ത് ഒരു ഫാഷൻ ആയിത്തിർന്നിരിക്കുവാണ്. രോഗങ്ങളുടെ നീണ്ട ലിസ്റ്റ് ഒന്നും ഇവിടെ ഇടുന്നില്ല. ചെറിയ പ്രശ്നങ്ങൾ പോലും ചർച്ച ചെയ്യുവാൻ സമീപിക്കുക.