play-sharp-fill
തലവേദന വന്നാൽ ഉടൻ പാരസെറ്റാ മോൾ കഴിക്കുന്നവർക്ക് ഇനി ചികിത്സയില്ല: ഗുരുതരമായ കണ്ടെത്തൽ; പാരസെറ്റാ മോളിന് നിരോധനം

തലവേദന വന്നാൽ ഉടൻ പാരസെറ്റാ മോൾ കഴിക്കുന്നവർക്ക് ഇനി ചികിത്സയില്ല: ഗുരുതരമായ കണ്ടെത്തൽ; പാരസെറ്റാ മോളിന് നിരോധനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലവേദന വന്നാൽ ഓടിച്ചെന്ന് ഒരു പാരസെറ്റാമോൾ കഴിക്കുന്നവർക്ക് ഇനി ചികിത്സ മുടങ്ങും. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റാ മോൾ അടക്കമുള്ള മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി. ഇതോടെയാണ് സ്വയം ചികിത്സ തന്നെ ഇല്ലാതാകുന്നത്.


സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഡ്രഗ്സ് ടെസ്റ്റിംഗ്‌ ലബോറട്ടറിയിലും എറണാകുളത്തെ റീജ്യണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടന്ന പരീക്ഷണങ്ങളില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളാണിവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചിരിക്കുകയാണ്. നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകള്‍ കയ്യിലുള്ളവര്‍ അത് വിതരണം ചെയ്തവരുടെ അടുത്തേക്ക് തന്നെ തിരിച്ച്‌ അയക്കേണ്ടതാണെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ ബാച്ചുകളിലുള്ള സ്റ്റോക്ക് തിരിച്ചയച്ച ശേഷം ഇതിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ അതാത് ജില്ലകളിലുള്ള ഡ്രഗ്സ് കണ്ട്രോള്‍ ഓഫീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ചുവടെ:

New ZAMyclox LB Capsules
Paracetamol Tabs IP 500 mg
Pantoprazole Gastro Resistant Tabs IP 40 mg
Toyomol (Paracetamol Tabs IP 650 mg)
OFLOWIN 100 mg ( Ofloxacin Suspension 60 ml)
Clopidogrel Tablets IP (LAVIX-75)
Clopidogrel Tablets IP (LAVIX-75)
TELPIC-40 Telmisartan Tablets IP
Ayufen-650 Tablets
Paracetamol Tabs IP 500 mg
Diacerein Capsules IP 50mg
Sepdase Forte (Serratiopeptidase Tablets IP)
Meloxicam Tablets B.P (Meloflam-15)
Serim-D Tablets (Diclofenac Potassium and Serratiopeptidase Tablets)
INDODEW-25mg (Indomethacin Capsules IP 25 mg)
Paracetamol Tablets IP 500 mg