
തലശേരിയിൽ പണയ സ്വർണ്ണമെടുക്കാനെത്തിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ലക്ഷങ്ങൾ കവർന്ന സംഭവം ; യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ : തലശേരിയിൽ നഗരമധ്യത്തിൽ പട്ടാപ്പകൽ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവർന്ന മുഖ്യപ്രതി പൊലീസ് പിടിയിൽ. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശിയായ അഫ്‌സലിനെ (27) നെയാണ് പൊലീസ് പിടികൂടിയത്. തലശേരി പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.
മൊബൈൽ ടവർ കേന്ദ്രീച്ച് നടത്തിയ അന്വേഷണത്തിൽ വയനാട്ടിൽ നിന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ തലശേരി സ്റ്റേഷനിലെത്തിച്ചു ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 16നാണ് നഗരത്തെ ഞെട്ടിച്ച കവർച്ച നടന്നത്. തലശേരിയിലെ പഴയ ബസ്റ്റാൻഡിലെ സഹകരണ ബേങ്കിൽ പണയം വച്ചിരുന്ന സ്വർണാഭരണങ്ങളെടുക്കാനായാണ് എട്ട് ലക്ഷം രൂപയുമായി ധർമ്മടം സ്വദേശിയായ റഹീസും തോട്ടുമ്മൽ സ്വദേശി മുഹമ്മദലിയും കണ്ണൂർ സ്വദേശി നൂറു തങ്ങളും എത്തിയത്.
ചക്കരക്കല്ലിലെ ജ്വല്ലറിയിൽ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവർക്ക് നൽകിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു.എന്നാൽ മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് കയറുന്നതിനിടയിൽ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേർന്ന് റഹീസിന്റെ മുഖത്ത് മുളകുപൊടി വിതറി പണം കവരുകയായിരുന്നു.
തുടർന്ന് നടന്ന് പരിശോധനയിൽ പണം കവർന്ന സംഘത്തിലെ പച്ച ഷർട്ടിട്ടയാൾ പോസ്റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയിൽ പിടിച്ച് വേഗത്തിൽ ഓടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.