ജോലിക്കു വന്ന വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്നു :തൊണ്ടി മുതല്‍ പുരയിടത്തിനു പിന്നില്‍ കുഴിച്ചിട്ടു ; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

തലശ്ശേരി: ജോലിക്കു വന്ന വീട്ടില്‍ നിന്നും സ്വര്‍ണമാലയും മോതിരവും കവര്‍ന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറില്‍ ജാബിറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്‍ സ്വര്‍ണാഭരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ ഫര്‍ണിച്ചര്‍ സെറ്റു ചെയ്യാന്‍ വന്നതായിരുന്നു ഒമ്ബതു വര്‍ഷമായി ചൊക്ലിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്ന ശ്രീമന്ത്.

വീട്ടുടമസ്ഥന്റെ പരാതിയെ തുടര്‍ന്ന്, ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാള്‍ താമസിച്ചു വന്നിരുന്ന പുരയിടത്തിനു പിന്നില്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതല്‍ പൊലീസ് കണ്ടെടുത്തു.

ന്യൂ മാഹി എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഷിഗിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.