തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതി പിടിയിൽ; ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ്
സ്വന്തം ലേഖകൻ
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതിയായ രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.
കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അമൃത രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു ഇയാളെ കൊണ്ടുവന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിച്ചു. അസഭ്യം പറഞ്ഞുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.