play-sharp-fill
കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്; മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് നേടി മിനിറ്റുകൾക്കകം വെട്ടിപ്പ് പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്

കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്; മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ് നേടി മിനിറ്റുകൾക്കകം വെട്ടിപ്പ് പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്


സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ തലപ്പലം സർവീസ് സഹകരണ ബാങ്കിൽ വായ്പ്പാ തട്ടിപ്പും അഴിമതിയും. തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.


കോട്ടയം ജില്ലയിലെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡ് സഹകരണ വാരാഘോഷത്തിന്റെ ഭാ​ഗമായി ഇന്ന് ലഭിച്ച ബാങ്കാണ് ഇത്. സ്പെഷ്യൽ ഓഡിറ്റിങ് റിപ്പോർട്ടിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ ബാങ്ക് വഴി നബാഡ് നൽകുന്ന വായ്പകളിലെ അഴിമതി അടക്കം ഓഡിറ്റിങിൽ കണ്ടെത്തിയിരുന്നു. നബാഡിന്റെ വായ്പയ്ക്കായി സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ സൊസൈറ്റികൾ രൂപീകരിച്ചായിരുന്നു ഈ തട്ടിപ്പ്.

ബാങ്കിൽ സ്പെഷ്യൽ ഇൻസ്പെക്ഷൻ നടത്തിയപ്പോഴാണ് ഈ അഴിമതി കണ്ടെത്തിയത്.

കരിവണ്ണൂർ ബാങ്ക് അഴിമതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.

ഈ അന്വേഷണത്തിൽ അഴിമതിയിൽ പേര് ചേർക്കപ്പെട്ട ബാങ്കാണ് ഇത്. എ ആർ ഒ ജാൻസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കാലങ്ങളായി യുഡിഎഫിന്റെ ഭരിക്കുന്ന ബാങ്കാണ് ഇത്.