play-sharp-fill
കോട്ടയം തലപ്പാടിയിയിൽ വീടിന് തീ പിടിച്ചു:ഒരു മുറി പൂർണ്ണമായി കത്തിനശിച്ചു: തീപിടുത്തം ഇന്നുച്ചയ്ക്ക് :വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം തലപ്പാടിയിയിൽ വീടിന് തീ പിടിച്ചു:ഒരു മുറി പൂർണ്ണമായി കത്തിനശിച്ചു: തീപിടുത്തം ഇന്നുച്ചയ്ക്ക് :വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

 

പുതുപ്പള്ളി :തലപ്പാടിയിൽ വീടിന് തീപിടിച്ച് വർക്ക് ഏരിയ പൂർണ്ണമായി കത്തി നശിച്ചു. പുതുപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തലപ്പാടി കാലായി പറമ്പിൽ കെ പി സുമയുടെ വീടാണ് കത്തി നശിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയായ്ക്കുള്ളിൽ നിന്ന് തീ ആളിപ്പടർന്നത് കണ്ടാണ് വീട്ടുകാർ ചെന്നത് .

ബഹളം കേട്ട് അയൽവാസികൾ ഉൾപ്പെടെ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പാമ്പാടി ഫയർഫോഴ്സിൽ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്താൽ വർക്ക് ഏരിയയിലെ തീ പൂർണമായി നിയന്ത്രിക്കുകയും മറ്റിടങ്ങളിലേക്ക് തീ പടരാതെ വീട് സംരക്ഷിക്കുകയും ചെയ്തു. ഏകദേശം 25000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

സുമയുടെ ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വീട്ടിൽ ഉണ്ടായിരുന്നു. ആർക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല

പാമ്പാടി ഫയർഫോഴ്‌സ് ഓഫീസർ ടി.വി സുബി കുമാർ , ഗ്രേഡ് എ എസ് ടി ഒ പി.വി.സന്തോഷ് , മുഹമ്മദ് അനീസ് ,എസ് കിരൺ , അസീം എസ് ,എം.ആർ ജിബീഷ് . ഹോം ഗാർഡ് കെ ബി ഷിബി ,ഡ്രൈവർ ബിന്റു ആന്റണി എന്നിവർ നേതൃത്വം നൽകി