ആകെ കിട്ടിയത് ഒരു കൈയ്യുറ മാത്രം! സിസിടിവി ഇല്ല മറ്റ് തെളിവുകളില്ല ; പൊലീസിന് വെല്ലുവിളിയായി കോട്ടയത്തെ മോഷണം ; പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത റബ്ബർ ബോർഡ് ക്വാർട്ടേർസിൽ നിന്നും മോഷ്ട്ടാക്കൾ കവർന്നത് 73 പവൻ

Spread the love

കോട്ടയം : കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം, പുതുപ്പള്ളി തലപ്പാടിയിലെ റബ്ബർ ബോർഡിൻ്റെ ആളില്ലാത്ത ക്വാർട്ടേർസില്‍ നടന്ന മോഷണത്തില്‍ രണ്ട് ക്വാർട്ടേർസുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 73 പവൻ സ്വർണം.

video
play-sharp-fill

വിപണി വില അനുസരിച്ച്‌ ഏതാണ്ട് 80 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ സ്വർണാഭരണങ്ങള്‍. കവർച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാല്‍ മോഷ്ടാക്കള്‍ ധരിച്ചെന്ന് കരുതുന്ന കൈയ്യുറ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ച ഏക തുമ്പ്. പ്രദേശത്ത് സിസിടിവി ഇല്ലെന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.

ആളില്ലാത്ത ക്വാർട്ടേഴ്സുകള്‍ ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മോഷണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ രണ്ട് ക്വാർട്ടേഴ്സുകളിലും ആരും ഉണ്ടായിരുന്നില്ല. പൊലീസും ഡോഗ് സ്‌ക്വാഡും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group