കാസർഗോഡ് തലപ്പാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്

Spread the love

കാസർഗോഡ്  : തലപ്പാടിയിൽ വാഹനാപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

കാസർഗോഡിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ ബസ്സാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗത്തിൽ എത്തിയ ബസ് ഇറക്കത്തിൽ വെച്ച്‌ ബ്രേക്ക്‌ നഷ്ട്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.