video
play-sharp-fill

തലനാട്ടിൽ വിവിധ പാർട്ടിയിൽ നിന്നും പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തലനാട്ടിൽ വിവിധ പാർട്ടിയിൽ നിന്നും പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തലനാട്ടിൽ വിവിധ പാർട്ടികളിൽ നിന്നും നേതാക്കന്മാരും പ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

സി ഐ ടി യു പ്രവർത്തകരായിരുന്ന അപ്പച്ചൻ അയ്യമ്പാറയിൽ ടോമി കടപ്ലാക്കൽ, കേരള കോൺഗ്രസ്‌ ജോസ് വിഭാഗം നേതാക്കന്മാരായിരുന്ന സുബിൻ മുതുപ്ലാക്കൽ, കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനിൽ പേര്യംമല വാർഡിൽ ജോസ് വിഭാഗം സ്ഥാനാർഥി ആയിരുന്ന ബാലകൃഷ്ണൻ എം ആർ മേക്കല്ലായിൽ, ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്ന ജിനീഷ് പി എസ് പാലൊന്നിയിൽ എന്നിവരാണ് കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ബേബി തോമസ് പുത്തനപ്രകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ കുര്യൻ നെല്ലുവേലിൽ മെമ്പർഷിപ് നൽകി സ്വീകരിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി സജി കുര്യൻ കാരമുള്ളിൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഫൈസൽ കീറിയാത്തോട്ടം വിനോദ് കുമ്പിളുങ്കൽ, അബ്ദുൽ കരിം മുളക്കൽ, ജോസ് നമ്പുടാകം തുടങ്ങിയർ പ്രസംഗിച്ചു.