തലനാടിന്റെ പേരിൽ തലപുകയുന്നു: കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിലെ സീറ്റ് ചർച്ച തലനാടിൽ തട്ടി വഴിമുട്ടി: കേരളാ കോൺഗ്രസ് -എം ആണ് തലനാടിനായി ആവശ്യം ഉന്നയിച്ചത്.

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ അര്‍ഹതയുണ്ടെന്നു ചെയര്‍മാന്‍ ജോസ് കെ. മാണി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രവര്‍ത്ത ക യോഗത്തില്‍ വെച്ചാണ് ജോസ് കെ.മാണി പരസ്യമായി ആവശ്യം ഉന്നയിച്ചത്.
അതേസമയം, കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസിന് അധിക സീറ്റുകള്‍ നല്‍കുന്നതു സംബന്ധിച്ച്‌ എല്‍.ഡി.എഫില്‍ ആശയക്കുഴപ്പുമുണ്ട്.

video
play-sharp-fill

ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ തീരുമാനത്തിലേക്ക് എത്താനാവാതെ എല്‍.ഡി.എഫ് യോഗം പിരിഞ്ഞിരുന്നു. അധികമായി വരുന്ന തലനാട് ഡിവിഷന്‍ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

വിഷയം പരിഗണിച്ച എല്‍.ഡി.എഫ് തലനാട് നല്‍കാം, പകരം കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളില്‍ ഒന്നില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്നു സി.പി.എം. നിര്‍ദേശമാണു ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. സി.പി.എം. നിര്‍ദേശത്തെ സി.പി.ഐ. പിന്തുണയ്ക്കുക കൂടി ചെയ്തതോടെ തീരുമാനം നീളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പിന്നീട് മറുപടി പറയാമെന്നും കേരള കോണ്‍ഗ്രസ് (എം) അറിയിച്ചു. തുടര്‍ ചർച്ചകള്‍ വീണ്ടും നടക്കും.
നേരത്തെ കേരള കോണ്‍ഗ്രസ് എം -10. സിപിഎം- 9, സിപിഐ- 4 എന്നിങ്ങനെ സീറ്റുകളില്‍ മത്സരിക്കാം എന്നായിരുന്നു സി.പി.എം കരുതിയിരുന്നത്.
എന്നാല്‍, തലനാട് സീറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു ഡിവിഷന്‍ കൂടിയോ വേണമെന്ന സി.പി.ഐയുടെ ആവശ്യമാണു കണക്കില്‍ മാറ്റം വരുത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് എന്നാണു സൂചന.

ഏകപക്ഷീയമായി അധിക സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കുന്നതു മുന്നണി ഒന്നാകെ കേരള കോണ്‍ഗ്രസിനു വഴങ്ങുന്നു എന്ന ധ്വനി ഉണ്ടാകും എന്നും സി.പി.എം വിലയിരുത്തി.

പൊതുസ്വതന്ത്ര സ്ഥാനാര്‍ഥി വന്നാല്‍ അവിടെ കേരള കോണ്‍ഗ്രസിന്റെ അഭിപ്രായത്തിനു മുന്‍തൂക്കം നല്‍കിയേക്കും. അതിരമ്പുഴ പോലെ ഉള്ള ഒരു ഡിവിഷന്‍ പൊതു സ്വതന്ത്രനായി മാറ്റിവയ്ക്കാനാണു സി.പി.എം ആലോചന. അതേസമയം സീറ്റുകള്‍ വെച്ചു മാറേണ്ടതില്ല എന്നതിലേക്കും മുന്നണി എത്തി.
കഴിഞ്ഞതവണ മത്സരിച്ച അതേ സീറ്റുകളില്‍ അതേ പാര്‍ട്ടികള്‍ മത്സരിക്കും.

അയര്‍ക്കുന്നം വിട്ടുകൊടുത്ത് വാകത്താനമോ കങ്ങഴയോ ലഭിക്കണമെന്ന് ആഗ്രഹം കേരള കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. വാകത്താനം വിട്ടുകൊടുക്കാന്‍ സി.പി.ഐക്കും എതിര്‍പ്പില്ലായിരുന്നു.
ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ നിര്‍ദേശങ്ങള്‍ക്കു വില നല്‍കിയില്ലെങ്കില്‍ താഴെത്തട്ടില്‍ സി.പി.ഐ കൂടുതല്‍ വിലപേശല്‍ നടത്തുമെന്ന് ആശങ്കയും സിപിഎമ്മില്‍ ഉണ്ട്.