‘ഇസ്ലാം സത്യത്തിൻ്റെ മതം, കളവ് പ്രചരിപ്പിക്കരുത്; ഒരു ചര്‍ച്ചയും നടന്നിട്ടില്ല’; കാന്തപുരത്തിൻ്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിൻ്റെ സഹോദരൻ

Spread the love

യെമൻ; യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്.

കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങള്‍ തെളിയിക്കാൻ അബ്ദുല്‍ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪ രംഗത്തെത്തിയത്. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്ബാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു.

ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി൪വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിന്‍റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞിരുന്നു.