video
play-sharp-fill
തക്കലയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട തർക്കം; ബ്യൂട്ടീഷൻ കോഴ്സിന് ചേർന്ന ശേഷം ജെബ ബെർനിഷയുടെ വസ്ത്രരീതി മാറി; നടുറോഡിൽ വാക്ക് തർക്കം മൂത്തപ്പോൾ കൈയ്യിലൊളിപ്പിച്ച ആയുധമെടുത്ത് എബിനോസർ വെട്ടുകയായിരുന്നുവെന്ന് റിപ്പോർട്ട്

കന്യാകുമാരി: തക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ കാരണമായത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട തർക്കം. അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെർനിഷയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച എബിനേസർ ഇപ്പോഴും ആശുപത്രിയിലാണ്. ആശുപത്രി വിട്ട ശേഷം എബിനേസറിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ മൂന്നുമാസമായി ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു ബെര്‍നിഷ. കോഴ്സിന് ചേർന്ന ശേഷം ബെര്‍നിഷയുടെ വസ്ത്ര ധാരണ രീതിയിൽ വന്ന മാറ്റത്തിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരെയും ബെർനിഷയുടെ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പാരയ്ക്കോട് റോഡിൽ വച്ച് വീണ്ടും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷർട്ടിനുള്ളിൽ കരുതിയ അരിവാൾ കൊണ്ട് ബെർനിഷയെ എബിനേസര്‍ തല്യ്ക്ക് വെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ എബിനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.