video
play-sharp-fill

തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റി മോഷണ ശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിച്ചിട്ട് പിടികൂടി;19കാരൻ അറസ്റ്റിൽ; ഇയാൾ ഏറ്റുമാനൂർ എടിഎം കവര്‍ച്ചാ കേസിലും പ്രതി

തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റി മോഷണ ശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിച്ചിട്ട് പിടികൂടി;19കാരൻ അറസ്റ്റിൽ; ഇയാൾ ഏറ്റുമാനൂർ എടിഎം കവര്‍ച്ചാ കേസിലും പ്രതി

Spread the love

സ്വന്തം ലേഖിം

അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

തകഴി വില്ലേജില്‍ തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ശ്യാംഭവനില്‍ അപ്പു (19) വിനെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു.

എന്നാല്‍, പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്ക് ഏറ്റുമാനൂരിലും പുനലൂരിലും എടിഎം കവര്‍ച്ചാ ശ്രമത്തിന് കേസുകള്‍ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.