
കോട്ടയം: ബ്ലസിംഗ് ടുഡെ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഞായറാഴ്ച
ഫാമിലി ബ്ലെസ്സിംഗ് സൺഡേ സംഘടിപ്പിച്ചു.
ബ്ലസിംഗ് ടുഡെ സ്ഥാപകനും ചെയർമാനുമായ പാസ്റ്റർ
ഡാമിയൻ ആന്റണിയും, ബ്ലെസ്സിങ്ടുഡേ ടീമും ആരാധന നയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവിധ മേഖലകളിൽ മികവ് കാട്ടിയ കുട്ടികളെ ആദരിച്ചു. പാസ്റ്റർ ഡാമിയൻ ആന്റണി പാസ്റ്റർ ബ്രൂസ്, ബ്രദർ ആംബ്രോസ്, ബ്രദർ സജിത്ത്, ബ്രദർ ഷാജി എന്നിവർ പ്രസംഗിച്ചു.
സമാപന സമേളനത്തിൽ അഡ്വ.കെ അനിൽകുമാർ പങ്കെടുത്ത് ആശംസ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബങ്ങളെ മാറ്റിമറിക്കുന്ന ഒരു ദൈവിക ഇടപെടൽ ആണ് ബ്ലസിംഗ് ടുഡെ ആരാധനയെന്ന് പാസ്റ്റർ ഡാമിയൻ ആന്റണി പറഞ്ഞു.
കുടുംബങ്ങൾ തകർന്നുപോകുന്ന കാലത്ത് അനുഗ്രഹത്തിലേക്ക് തിരികെ വിളിക്കുന്ന പ്രത്യാശയുടെ അനുഭവമാണ് ഉണ്ടാവുക.
ദൈവിക ഇടപെടൽ ആണ് ഈ കൂട്ടായ്മയെന്ന് ഇദ്ദേഹം പറഞ്ഞു.



