കഞ്ചാവ് നിയമവിധേയമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് തായ്‌ലൻഡ് ആരോഗ്യമന്ത്രി

Spread the love

തായ്ലൻഡ് ആരോഗ്യമന്ത്രി അനുതിൻ ചർൺവിരാകുൽ കഞ്ചാവ് നിയമവിധേയമാക്കാൻ താൽപര്യം പ്രകടിപ്പിച്ചു. മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മലേഷ്യൻ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീന്‍റെ ഏഷ്യാ പസഫിക് സന്ദർശനത്തിനിടെയാണ് വിഷയം ചർച്ചയായത്. കഞ്ചാവ് നിയമവിധേയമാക്കുന്നതിന്‍റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി രാജ്യത്തെ തായ് അംബാസഡർ എച്ച്ഇ ഡാറ്റോ ജോജി സാമുവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അനുതിൻ പറഞ്ഞു.

75-ാമത് ലോകാരോഗ്യ അസംബ്ലിയിൽ തായ്ലൻഡിന്‍റെ കഞ്ചാവ് നയം പഠിക്കാൻ ജമാലുദ്ദീൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group