video
play-sharp-fill

തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന് വിദേശികളുടെ മനം കവർന്ന എൽ ഐ സി ചീഫ് അഡ്വൈറും ലയൺസ് പിആർഒയുമായ കോട്ടയം കുടമാളൂർ സ്വദേശി എം.പി.രമേഷ് കുമാറിന് സ്വീകരണമൊരുക്കി വിവിധ സംഘടനകൾ.

തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന് വിദേശികളുടെ മനം കവർന്ന എൽ ഐ സി ചീഫ് അഡ്വൈറും ലയൺസ് പിആർഒയുമായ കോട്ടയം കുടമാളൂർ സ്വദേശി എം.പി.രമേഷ് കുമാറിന് സ്വീകരണമൊരുക്കി വിവിധ സംഘടനകൾ.

Spread the love

കോട്ടയം : തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന് വിദേശികളുടെ മനം കവർന്ന എൽ ഐ സി ചീഫ് അഡ്വൈറും ലയൺസ് പിആർഒയുമായ കോട്ടയം കുടമാളൂർ സ്വദേശി എം.പി.രമേഷ് കുമാറിന് നാട്ടിലാകെ സ്വീകരണം.
ഫ്‌ളോറൽ പാലസിൽ നടന്ന സെമിനാറിൽ എൽഐസി സീനിയർ ഡിവിഷൻ മാനേജർ കെ . കെ. ബിജുമോൻ രമേഷ് കുമാറിനെ ആദരിച്ചു.

വെള്ളിയാഴ്ച കോട്ടയത്ത് എലൈറ്റ് ലയൺസ് ക്ലബ്ബിൽ നടന്ന ലയൺസിന്റെ സോൺ മീറ്റിംഗിൽ സോൺ ചെയർമാൻ കൊച്ചുമോൻ അദ്ദേഹത്തെ പൊന്നാട് അണിയിച്ച് അനുമോദിക്കുകയുണ്ടായി. വിവിധ ക്ലബ്ബുകളിലെ ഭാരവാഹികൾ അനുമോദിച്ച് സംസാരിച്ചു.

രമേഷ് കുമാർ കഴിഞ്ഞ 36 വർഷമായി പ്രവർത്തിക്കുന്ന എൽഐസി ഓഫ് ഇന്ത്യയുടെ ഏജന്റുമാർക്ക് പരിശീലനം നൽകുന്ന ലൈഫ് അണ്ടർ റൈറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്ന സംഘടന കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. എൽഐസി കോട്ടയം ഡിവിഷൻ സീനിയർ മാനേജർ കെ.കെ. ബിജുമോൻ ആദരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻറ് ആർ പത്മനാഭനും സംസ്ഥാന നേതാവ് എൽ ഐ സി മുൻ ഡിവിഷണൽ മാനേജർ ടി യു ജോണും രമേഷ് കുമാറിന്റെ വിവിധ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.

ശനിയാഴ്ച വൈകിട്ട് കോട്ടയം വിൻഡ്സർ കാസിൽ ഹോട്ടലിൽ ലയൺസിന്റെ മുൻ ഗവർണർമാരുടെയും നിലവിലുള്ള ഗവർണർമാരുടെയും സമ്മേളനം നടന്നു. ഈ സമ്മേളനത്തിൽ ലയൺസിന്റെ പിഡിജി ഫോറം പ്രസിഡൻറ് സുരേഷ് കുമാറും മുൻ അന്താരാഷ്ട്ര ഡയറക്ടർ ആർ. മുരുകനും ചേർന്ന് ഡിസ്ട്രിക്ട് പി ആർ ഓ ആയ എംപി

രമേഷ്കൂമാറിനെ പൊന്നാടയണിയിച്ചു. ചെയർമാൻ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, ട്രഷറർ രാജൻ ഡാനിയൽ ,മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി എണ്ണൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

30 വർഷമായി ചെയ്യുന്ന യോഗയും മീനച്ചിൽ ആറ്റിലെ പരിശീലനവും ആണ് കടലിൽ പൊങ്ങി കിടക്കുവാൻ കഴിഞ്ഞതെന്ന് രമേഷ് കുമാർ പറഞ്ഞു. തൻറെ വീടിന് തൊട്ടടുത്തു കൂടി ഒഴുകുന്ന മീനച്ചിലാറിനോട് ചേർന്ന് ചെറിയ ഒരു നീന്തൽ കുളവും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ധാരാളം ആളുകൾ ഇവിടെ വന്ന് നീന്തൽ പരിശീലിക്കുന്നുമുണ്ട്. തൻറെ മകനും മൂന്ന് വയസ്സു മുതൽ കൊച്ചുമോളും ഇവിടെയാണ് നീന്തൽ പരിശീലിച്ചത്. സിംഗപ്പൂരിൽ ഉള്ള മകളും ഇവിടെ നിന്നും നീന്തൽ പരിശീലിച്ചിട്ടുണ്ട്.

കേരളത്തിലെ മുൻ ഗവർണർമാരും അവരുടെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
കുമരകം ലയൺസ് ക്ലബ് ഹാളിൽ നടന്ന റീജിയൻ കോൺഫറൻസ് മുൻ ഗവർണർ കെ.കെ. കുരുവിള ഉദ്ഘാടനം ചെയ്തു .

ലയൺസ് റീജണൽ ചെയർമാൻ അശ്വതി ജോയ് അധ്യക്ഷത വഹിച്ചു കുമരകത്ത് നടന്ന ലയൺസ് കോൺഫറൻസിൽ മുൻ ഗവർണർ ജോയി തോമസും റീജിയൺ ചെയർമാൻ അശ്വതി ജോയിയും ചേർന്ന് എംപി രമേഷ് കുമാറിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു.
300 ലയൺ അംഗങ്ങൾ പങ്കെടുത്തു .
സീനിയർ ചേമ്പറിന്റെ ബാങ്കോക്ക് യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കോട്ടയം സീനിയർ ചേമ്പർ പ്രസിഡണ്ട് ആയിരുന്ന രമേഷ് കുമാർ തായ്ലന്റിൽ എത്തിയത്.