അൻപതിനായിരം രൂപയ്ക്ക് ബെറ്റ്; 2 കുപ്പി വിസ്കി ഒറ്റയിരിപ്പിന് അകത്താക്കി; വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

Spread the love

ബാങ്കോക്ക്: രണ്ട് ബോട്ടിൽ വിസ്കി അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർ മരിച്ചു. തായ്ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ അകത്താക്കിയത്. ബാങ്ക് ലെചസ്റ്റർ എന്ന പേരിൽ ഫോളോവേഴ്സിനിടയിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് 350 മില്ലിയുടെ രണ്ട് കുപ്പി വോഡ്ക നിന്ന നിൽപ്പിൽ അകത്താക്കിയത്.

മദ്യം കഴിച്ച തീർത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിശദമാക്കുകയായിരുന്നു. താ മായ് ജില്ലയിലെ ചന്തബുരിയിൽ പിറന്നാൾ ആഘോഷത്തിനിടയിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. 20 മിനിറ്റിനുള്ളിലാണ് രണ്ട് കുപ്പി മദ്യം ഇയാൾ അകത്താക്കിയത്. മദ്യം വിഷമായി പ്രവർത്തിച്ചതാണ് മരണകാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മനുഷ്യ ശരീരം ഇത്ര വേഗത്തിൽ മദ്യം ദഹിപ്പിക്കുന്ന രീതിയിലല്ല രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഒരു മണിക്കൂർ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് ആണ്.

സാധാരണ ഗതിയിൽ ഒരു ഡ്രിങ്കിൽ 14ഗ്രാം ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്. എന്നാൽ വളരെ വേഗത്തിൽ മദ്യം അകത്താക്കുമ്പോൾ ശരീരത്തിന് ആൽക്കഹോളിനെ കൈകാര്യം ചെയ്യാനാവാത വരികയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും സാധാരണമാണെന്നും വിദഗ്ധർ പറയുന്നു. അമിതമായ അളവിൽ ശരീരത്തിൽ പെട്ടന്ന് മദ്യം എത്തുമ്പോൾ തലച്ചോറിന് മോട്ടോർ സ്കില്ലുകളിൽ നിയന്ത്രണം നഷ്ടമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമേ കൃത്യമായ തീരുമാനം എടുക്കാനും തലച്ചോറിന് സാധ്യമാകാതെ വരുന്നതാണ് ആൽക്കഹോൾ പോയ്സണിംഗിലേക്ക് നയിക്കുന്നത്. ശ്വസനം, ഹൃദയത്തിന്റെ പ്രവർത്തനം, ശരീരത്തിന്റെ താപനില, എന്നിവയും അമിത മദ്യപാനം സാരമായി ബാധിക്കും.