ജോളിയ്ക്ക് തഹസിൽദാർ ജയശ്രീയുമായി അടുത്ത ബന്ധം ; പലതും തഹസിൽദാർ അറിഞ്ഞു തന്നെയാണ്
സ്വന്തം ലേഖിക
കോഴിക്കോട്: തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. തഹസിൽദാറുടെ വീട്ടിൽ ജോലി ശരിയാക്കി തന്നത് ജോളിയാണെന്നും ജോളി ഇടയ്ക്കിടെ അവിടെ വരാറുണ്ടായിരുന്നെന്നും വീട്ടുജോലിക്കാരി ലക്ഷ്മി പറയുന്നു. ജോളിക്കായി വ്യാജ വിൽപത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ച പേരിൽ അന്വേഷണം നേരിടുന്ന തഹസിൽദാറായ ജയശ്രീയുടെ വീട്ടിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി.
ഇതിനു മുമ്പ് ജോളിയുടെ വീട്ടിലും ജോലിയ്ക്ക് പോയിട്ടുണ്ട്. തഹസിൽദാറും ജോളിയും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും തഹസിൽദാറുടെ ഗൃഹപ്രവേശന ചടങ്ങുകളിൽ ജോളി പങ്കെടുത്തിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. അയൽവാസികളോടെല്ലാം ജോളിയ്ക്ക് ഏറെ സ്‌നേഹമായിരുന്നുവെന്ന് ലക്ഷ്മിയുടെ ഭർത്താവ് ഗോപാലനും പറയുന്നു.
എന്നാൽ ഈ വിവാദത്തോട് പ്രതികരിക്കാൻ തഹസിൽദാർ ജയശ്രീ ഇതുവരെ തയ്യാറായിട്ടില്ല. തഹസിൽദാർ ജയശ്രീയും അറിഞ്ഞു കൊണ്ടാണ് വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ റോയി തോമസിന്റെ അച്ഛൻ ടോം തോമസിന്റെ സ്ഥലത്തിന്റെ നികുതിയടച്ച രസീതടക്കം സ്വന്തമാക്കിയതെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരിയിലെ വീട്ടിലെത്തി രണ്ട് തവണ മൊഴി രേഖപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ആറ് കൊലപാതകങ്ങൾക്ക് പുറമെ മറ്റ് രണ്ട് പെൺകുട്ടികളെക്കൂടി കൊല്ലാൻ ജോളി ശ്രമിച്ചിരുന്നുവെന്ന് റൂറൽ എസ്. പി കെ. ജി സൈമൺ പറഞ്ഞു. ജയശ്രീയുടെ മകളെയും ആദ്യ ഭർത്താവ് റോയി തോമസിന്റെ സഹോദരിയുടെ മകളെയും കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് സൂചന. എന്നാൽ പദ്ധതികൾ പാളിപ്പോകുകയായിരുന്നു. കോൺഗ്രസ്സ് നേതാവ് രാമകൃഷ്ണന്റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മകൻ രോഹിത് റൂറൽ എസ്. പിയ്ക്ക് പരാതി നൽകിയിരുന്നു. ജോ
ളി സ്ഥിരമായി സന്ദർശിച്ചിരുന്ന ബ്യൂട്ടിപാർലർ സുലേഖയുമായി അടുത്ത ബന്ധം രാമകൃഷ്ണനും കുടുംബത്തിനും ഉണ്ടായിരുന്നു. രാമകൃഷ്ണന്റെ പാരമ്പര്യ സ്വത്ത് വിറ്റ് കിട്ടിയ 55 ലക്ഷം രൂപ എവിടെയാണെന്ന് അറിയില്ലെന്നും ജോളി തട്ടിയെടുത്തായി സംശയിക്കുന്നുവെന്നും ചൂണ്ടി കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.