
കോട്ടയം : ഇക്കുറി പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയിലും സ്ഥാനാർത്ഥി മോഹികളുടെ ശല്യം രൂക്ഷമായി. വിമതരും റിബലും വർധിക്കാനാണ് സാധ്യത. സ്ഥാനാർത്ഥികള്‍ പ്രചാരണത്തിരക്കിലേക്ക് കടന്നിട്ടും മുന്നണികളിലെ പൊട്ടിത്തെറിക്കും, വിമത നീക്കത്തിനും കുറവില്ല.
ചാണ്ടി ഉമ്മനെതിരെ പരസ്യമായി ഫേസ് ബുക്ക് പോസ്റ്റിട്ട് മുൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് രംഗത്തെത്തിയപ്പോള്‍ പഞ്ചായത്തുകളിലും കലഹത്തിന് കുറവില്ല. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്ന തന്നെ ചാണ്ടി ഉമ്മൻ വെട്ടിയെന്നാണ് റെജിയുടെ പരാതി. പരാതി റെജി പരസ്യമാക്കി.
കോട്ടയം നഗരസഭയില്‍ യൂത്ത് കോണ്‍ഗ്രസിനെ തഴഞ്ഞതിലാണ് പ്രതിഷേധം. അതിരമ്ബുഴ പഞ്ചായത്തിലും തർക്കത്തിന് കുറവില്ല. മുന്നണി ഭേദമെന്യേ ഇന്നും നാളെയുമായി പലരും പരസ്യപ്രതികരണവുമായി രംഗത്തുവരുമെന്നാണ് സൂചന. ഇതിൽ ചാലരെങ്കിലും റിബൽ സ്ഥാനാർത്ഥികമാകും.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതില്‍ പലയിടങ്ങളിലും രൂക്ഷമായ തർക്കങ്ങളുണ്ട്. കുറിച്ചി, കുമരകം, എരുമേലി, പൊൻകുന്നം എന്നിവിടങ്ങളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. പുതുപ്പള്ളി ഡിവിഷൻ പ്രതീക്ഷിച്ചിരുന്ന സുധാ കുര്യനും സീറ്റില്ല. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിലും പോര് കടുത്തു. നിലവിലെ ജനപ്രതിനിധികള്‍ വരെ വാട്സ് ആപ്പിലൂടെ പ്രതിഷേധം കടുപ്പിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ പഞ്ചായത്തില്‍ ഒരേ വാർഡിലേക്ക് ഒന്നലേറെ യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ എന്ന രീതിയിലാണ് നവമാദ്ധ്യമങ്ങളില്‍ പോസ്റ്റർ യുദ്ധം കൊഴുക്കുന്നത്. കോട്ടയം നഗരസഭയില്‍ വർഷങ്ങള്‍ക്ക് ശേഷം ചെയർമാൻ സ്ഥാനം ജനറലായതോടെ മുതിർന്ന നേതാക്കള്‍ സീറ്റുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ വിമത ഭീഷണി ഭയന്ന് പ്രചാരണം ആരംഭിച്ചിട്ടുമില്ല. ചിലരോട് പ്രചാരണം തുടങ്ങാൻ വാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എല്‍.ഡി.എഫിലും വൈകുന്നു
പരസ്യ പ്രതിഷേധങ്ങളില്ലെങ്കിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ എല്‍.ഡി.എഫും ബുദ്ധിമുട്ടി. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക നോക്കി സ്ഥാനാർത്ഥി നിർണയം നടത്താനായിരുന്നു പദ്ധതിയെങ്കിലും പടിഞ്ഞാറൻ മേഖലയിലടക്കം തർക്കം ഉടലെടുത്തു. പല പഞ്ചായത്തുകളിലും രൂക്ഷമായ തർക്കങ്ങള്‍ക്കൊടുവിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനായത്.
ബി ഡി ജെ എസ് സിറ്റ് ചോദിച്ചു:
തർക്കം മാറാതെ എൻ.ഡി.എ
പള്ളിക്കത്തോട് പഞ്ചായത്തിലും, ചങ്ങനാശേരി നഗരഭയിലും ബി.ഡി.ജെ.എസുമായുള്ള തർക്കം പരിഹരിക്കാൻ എൻ.ഡി.എയ്‌ക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കാനാണ് തീരുമാനം.



