
കോട്ടയം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വേതനം വര്ധിപ്പിച്ചതിനെപ്പറ്റിയുള്ള ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം.
കേരളത്തിലെ യുവാക്കള്‍ക്കോ ഇന്നു അടിസ്ഥാന ശമ്പളം ഒരു ദിവസം 620 രൂപയില്ലെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കു കാരണം.
ജയിലിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് 620 രൂപയാണ് പുതുക്കിയ പ്രതിദിന ശമ്പളം. മാസം ഏകദേശം 16,000 ലധികം രൂപ. കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയവും ഇന്‍സെന്റീവുകളും അടക്കം പ്രതിമാസം ഏകദേശം 13000 രൂപയാണ് കിട്ടുന്നത്.
ഏഴു വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാര്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത്. എല്ലാ ജയിലുകളിലും വിദഗ്ധ തൊഴിലാളിക്കു ദിവസം 620 രൂപ, അര്‍ധ വിദഗ്ധ തൊഴിലാളിക്ക് 560 രൂപ, അവിദഗ്ധ തൊഴിലാളിക്ക് 530 രൂപ എന്നിങ്ങനെയാണ് ഏകീകരിച്ച് വര്‍ധന വരുത്തിയത്.
ഇതോടെ രാജ്യത്ത് തടവുകാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം.
കേരളത്തിനു പുറമേ തടവുകാര്‍ക്ക് ഉയര്‍ന്ന ശമ്പളം കിട്ടുന്ന സംസ്ഥാനം കര്‍ണാടകയാണ്.
ഹൈലി സ്കില്‍ഡ് ജോലികള്‍ക്ക് 663 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്. സെമി സ്കില്‍ഡ് 615, സികല്ഡ് 548, അണ്‍സ്കില്‍ഡ് 524 എന്നിങ്ങനെയാണ് വേതന നിരക്ക്.
ജയില്‍ തടവുകാരുടെ വേതനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജയില്‍ മേധാവി നല്കിയ ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിലക്കയറ്റം രൂക്ഷമായ ഇക്കാലത്ത് സംസ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ വേതനം യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്ന വിമര്‍ശവും ശക്തമായിരുന്നു.
തിരുത്തല്‍ കേന്ദ്രങ്ങളാണ് ജയിലുകള്‍ എന്ന് അറിയാത്തവരല്ല പൊതുജനം.
എന്നാല്‍, പൊതുജനം രോഷാകുലരാകാന്‍ കാരണം അവരുടെ അടിസ്ഥാന ശമ്പളം ഒരുമാസം 15000 രൂപയില്‍ താഴയാണെന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്കയറ്റം കാരണം ഒരു മാസം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാര്‍ക്കാവുന്നില്ല.
ഈ സാഹചര്യത്തില്‍ കൂടിയാണ് കുറ്റകൃത്യം ചെയ്തു ജയിലില്‍ പോകുന്നവര്‍ക്കു തങ്ങളെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് പൊതുജനത്തെ ചൊടിപ്പിക്കുന്നു.
ഇപ്പോഴും പൊതുജനത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നാണ് വ്യാപക വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം.
തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുമുണ്ട്. വേതനം മിനിമം വേജസ് ആക്ടിന്റെ പരിധിക്കനുസൃതമായി പരിഷ്കരിക്കണമെന്നാണ് സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശം.
കഠിന തടവിന് ശിക്ഷിക്ക പ്പെട്ടവരാണെങ്കിലും ജയിലില്‍ അവര്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം നല്കാന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം (25 മുതല്‍ 33 ശതമാനം വരെ) അവരുടെ കുറ്റകൃത്യത്തിന് ഇരയായവര്‍ക്കോ ഇരകളുടെ ബന്ധുക്കള്‍ക്കോ നല്‍കണം.
ഇതോടൊപ്പം കുടുംബത്തിന്റെ അത്താണിയായിരുന്നവരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ നല്ലൊരു പങ്കും.
അത്തരക്കാര്‍ ജയിലിലാകുന്നതോടെ അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മാതാപിതാക്കളും ഭാര്യയും മക്കളും പട്ടിണിയിലാകും.
വര്‍ധിപ്പിച്ച വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം തടവുകാരുടെ വീടുകളിലേക്ക് അയച്ചു കൊടുക്കാനും അവരുടെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനും സാധിക്കും.
കുറ്റകൃത്യം ചെയ്ത വ്യക്തി അനുഭവിക്കുന്ന ശിക്ഷ, അയാളുടെ നിഷ്കളങ്കരായ കുടുംബം കൂടി അനുഭവിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ തൊഴിലിന് മാന്യവേതനം സഹായകമാകുമെന്നുമാണ് ജയില്‍ വകുപ്പ് പറയുന്നത്.




