രഹസ്യങ്ങളുറങ്ങുന്ന കൊട്ടാരം: തടാകത്തിൽ നിർമ്മിച്ച കൊട്ടാരത്തിന്റെ 4 നിലകൾ വെളളത്തിനടിയിൽ പഴക്കം 226 വർഷം

Spread the love

ഡല്‍ഹി: ഇന്ത്യയില്‍ ചരിത്രപരമായ കെട്ടിടങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും ഒരു കുറവുമില്ല. പ്രത്യേകിച്ച്‌ രാജസ്ഥാനില്‍ അത്തരം ചരിത്രപരമായ നിരവധി കെട്ടിടങ്ങളുണ്ട്.
അവയില്‍ ചിലത് നൂറുകണക്കിന്, ചിലത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പോലും പഴക്കമുള്ളതാണ്.

video
play-sharp-fill

ഈ കൊട്ടാരങ്ങളും കോട്ടകളും ചരിത്രപരമായ കെട്ടിടങ്ങളും ഇന്ത്യയുടെ ചരിത്രവും അതിന്റെ അഭിമാനവും മഹത്വവും എന്ന് മാത്രമല്ല, പല രഹസ്യങ്ങളും മറച്ചുവെക്കുന്നു. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ടതും എന്നാല്‍ ഇപ്പോഴും അതേ മഹത്വത്തോടെ നിലനില്‍ക്കുന്നതുമായ ഒരു പൈതൃകമാണ് ജല്‍ മഹല്‍.

ഇന്ത്യയുടെ ചരിത്ര പൈതൃകമായ ‘ജല്‍ മഹല്‍’ ജയ്പൂരിന്റെ അഭിമാനമാണ്. ജയ്പൂര്‍-അമേര്‍ റോഡിലെ മാന്‍ സാഗര്‍ തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം നിരവധി രഹസ്യങ്ങളും നിഗൂഢതകളും ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിന് നടുവില്‍ നില്‍ക്കുന്ന ഈ കൊട്ടാരം വര്‍ഷങ്ങളായി അതേപടി തുടരുകയാണ്. ഈ കൊട്ടാരത്തിന് ഒരു ദോഷവും വരുത്താനോ നശിപ്പിക്കാനോ വെള്ളത്തിന് കഴിഞ്ഞിട്ടുമില്ല. ഏകദേശം 226 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്.

എ.ഡി 1799 ല്‍ സവായ് ജയ് സിംഗ് ആണ് ജല്‍ മഹല്‍ നിര്‍മ്മിച്ചത്. കൊട്ടാരം പണിയുന്നതിനുമുമ്പ് ജയ്പൂരിലേക്ക് വെള്ളം എത്തിക്കുന്നതിനായി നദിയില്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ച്‌ മാന്‍ സാഗര്‍ തടാകം ജയ് സിംഗ് നിര്‍മ്മിച്ചിരുന്നു. മാന്‍ സാഗര്‍ തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ‘ഐ ബോള്‍’ എന്നും അറിയപ്പെടുന്നു.

ജല്‍ മഹല്‍ പണിയുന്നതിന്റെ ഉദ്ദേശ്യവും സവിശേഷമായിരുന്നു. രാജാവ് തന്റെ രാജ്ഞിയോടൊപ്പം പ്രത്യേകമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി തടാകത്തിന്റെ നടുവില്‍ ഈ കൊട്ടാരം പണിതു. രാജ്ഞിമാര്‍ക്കൊപ്പം കുളിക്കാന്‍ വേണ്ടി മഹാരാജാവ് ജല്‍ മഹല്‍ നിര്‍മ്മിച്ചു എന്നാണ് ജയ്പൂരിലെ എഴുത്തുകാരനായ ലിയാഖത്ത് അലി ഭട്ടി പറയുന്നത്

രാജാവ് തന്റെ രാജ്ഞിമാരോടൊപ്പം പ്രണയാര്‍ദ്രമായ സമയം ചെലവഴിക്കാറുണ്ടായിരുന്നത് ഈ കൊട്ടാരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.

ജല്‍ മഹല്‍ അഞ്ച് നിലകളുള്ള ഒരു കൊട്ടാരമാണ്. അതിന്റെ നാല് നിലകള്‍ വെള്ളത്തിനടിയിലാണ്, നമുക്ക് അത് കാണാന്‍ കഴിയില്ല.

വെള്ളത്തിന് മുകളില്‍ ഒരു നില മാത്രമേ കാണാനാകൂ. അതുകൊണ്ടു തന്നെ ഈ കൊട്ടാരത്തില്‍ ചൂട് അനുഭവപ്പെടില്ല.

മലനിരകളുടെയും തടാകത്തിന്റെയും ഭംഗി ഈ കൊട്ടാരത്തിന്റെ മോഡി വര്‍ദ്ധിപ്പിക്കുന്നു. തടാകജലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം നിലാവുള്ള രാത്രിയില്‍ അതി മനോഹരമായാണ് കാണപ്പെടുന്നത്.