മീൻ കഴിക്കാത്തവരണോ നിങ്ങൾ? എങ്കില്‍ അതേ രുചിയില്‍ ഒരു കറി വെച്ചാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: പഴമക്കാരുടെ കറിയാണ് താൾ (ചേമ്പില), ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച്‌ ഏവർക്കും അറിയാമല്ലോ? മീൻ കഴിക്കാത്തവർക്ക് മീൻ കറിയുടെ രുചിയില്‍ ഒരു കറി.

video
play-sharp-fill

ഇപ്പോള്‍ മീൻ വാങ്ങാത്തവർക്കും അതേ രുചിയില്‍ താൾ കറി തയാറാക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേമ്പിൻ താൾ – 2 തണ്ട്

ചെറിയ ഉള്ളി – 8 എണ്ണം

പുളി – ചെറിയ ഉരുള

നാളികേരം – 1/2 മുറി

മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍

മുളകുപൊടി – 1 സ്പൂണ്‍

എണ്ണ – 2 സ്പൂണ്‍

കടുക് – 1/2 സ്പൂണ്‍

ഉണക്ക മുളക് – 2 എണ്ണം

കറിവേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

താള് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കി ഉപ്പും കൊച്ചുള്ളി ചെറുതായി അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ തേങ്ങയും മുളകുപൊടിയും ചേർത്ത് അരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക, തിളച്ചു കുറുകുമ്പോള്‍ ഇറക്കി വയ്ക്കുക. ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി കടുക് പൊട്ടിക്കുക. ഉള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയില്‍ ചേർത്ത് ഉപയോഗിക്കാം.