ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടിവിയിൽ കാണാം, ടീ ഷർട്ട് കണ്ടാലറിയാം, തെരക്ക് പിടിച്ച് തയ്യൽക്കാരനെക്കൊണ്ട് തയ്പിച്ചതാണെന്ന്; ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണ്: രക്ഷാപ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്
വയനാട്: രക്ഷാപ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ.
അവിടെയുള്ളവർ തെരക്ക് പിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നും മോഹൻദാസ് ആരോപിച്ചു. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണെന്നും മോഹൻദാസ് ആക്ഷേപിച്ചു.
‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടിവിയിൽ കാണാമല്ലോ. ഇവരുടെ ആ ടീ ഷർട്ട് കണ്ടാലറിയാം, തെരക്ക് പിടിച്ച് തയ്യൽക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആർ.എസ്.എസ് സൈദ്ധാന്തികൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവാഭാരതിയെ ദുരന്ത മേഖലയിൽ കാണാത്തതിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ ‘2018ലെ പ്രളയകാലത്താണ് സംഘടനയുടെ ബാനറും മറ്റും കാണിച്ചുകൊണ്ട് നടക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒരുപക്ഷെ, സേവാഭാരതി മാത്രം അതനുസരിച്ചുകാണും.
ബാക്കിയുള്ളവർ ഇച്ചിരികൂടി വലുതാക്കി എഴുതിയിട്ട് നെഞ്ചത്ത് കുത്തിക്കൊണ്ട് നടക്കുന്നുണ്ട്. ഈ നടക്കുന്നത് മുഴുവൻ സേഫ് ഏരിയയിലാണ്. ആശുപത്രിയിലും അവിടെയും ഇവിടെയുമൊക്കെ. ദുരന്തമുഖത്തല്ല, അടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണ്’ -എന്നായിരുന്നു മറുപടി.