
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്….! പരിഷ്‌കരിച്ച പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതൽ; അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍.
അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒൻപത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിര്‍ത്തിയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്.