
സ്വന്തം ലേഖകന്‍
സിഡ്നി: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ കിവീസിന് മിന്നും ജയം. ഈ ജയത്തോടെ ന്യൂസിലന്‍ഡ് സെമി ഫൈനലിനോട് ഒരുപടി കൂടി അടുത്തു. 65 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്റെ (104) സെഞ്ചുറിയുടെ ബലത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി.
ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും നഷ്ടമായി.
നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ശ്രീലങ്കയെ തകര്‍ത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാനുക രജപക്സ (34), ക്യാപ്റ്റന്‍ ദസുന്‍ ഷനക (35) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. വാനിന്ദു ഹസരങ്ക (4), മഹീഷ് തീക്ഷണ (0), ലാഹിരു കുമാര (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കശുന്‍ രജിത (8) പുറത്താവാതെ നിന്നു. പതും നിസ്സങ്ക (0), കുശാല്‍ മെന്‍ഡിസ് (4), ധനഞ്ജയ ഡി സില്‍വ (0), ചരിത് അസലങ്ക (4), ചാമിക കരുണാര്നെ (3) എന്നിവരാണ് മടങ്ങിയത്. കുശാലിനെ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വെയുടെ കൈകളിലെത്തിച്ച ബോള്‍ട്ട് ധനഞ്ജയയെ ബൗള്‍ഡാക്കി.